You are Here : Home / News Plus

സംസ്ഥാനത്ത് വന്‍ വിലക്കയറ്റമുണ്ടായതായി സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍

Text Size  

Story Dated: Monday, July 20, 2015 07:08 hrs UTC

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റമുണ്ടായതായി സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2011 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തിലെ കണക്കുകള്‍ ഉദ്ധരിച്ചാണ് ഇക്കാര്യം നിയമസഭയെ രേഖാമൂലം അറിയിച്ചത്. 

നാലുവര്‍ഷത്തിനിടെ അരിയുടെ വിലയില്‍ ഇരുപത് ശതമാനത്തിലേറെയാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന് 65 ശതമാനത്തിലേറെ വിലകയറി. പാല്‍ പച്ചക്കറി വിലയും 50 ശതമാനത്തിലേറെ വര്‍ധിച്ചതായി സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. സവാളയുടെ വില 89 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നതെന്നും മന്ത്രി അനൂപ് ജേക്കബ് നിയമസഭയില്‍പറഞ്ഞു. 

ഇതിനിടെ ആന്ധ്രാപ്രദേശില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുള്ള അരി വരവ് നിലച്ചു. അരിവില ഉയരാന്‍ ഇതിടയാക്കുമെന്നാണ് സൂചന. കുടിശ്ശികയെചൊല്ലിയാണ് മില്ലുടമകള്‍ അരിവിതരണം നിര്‍ത്തിവെച്ചത്. 70 കോടിരൂപയോളം കുടിശ്ശികയുണ്ടെന്നാണ് മില്ലുടമകള്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.