You are Here : Home / News Plus

ടി.പി വധം: ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്ന് ചെന്നിത്തല

Text Size  

Story Dated: Monday, July 20, 2015 07:09 hrs UTC

ടി.പി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിന്റെ അന്വേഷണം തുടരുമെന്ന് രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. കേസ് ഉത്തരമേഖലാ എഡിജിപിയാണ് അന്വേഷിക്കുന്നത്. ഗൂഢാലോചന കേസ് അന്വേഷിക്കാന്‍ സിബിഐക്ക് കത്തയച്ചെങ്കിലും അവര്‍ പരിഗണിച്ചിട്ടില്ല. കേസന്വേഷണത്തിന്റെ ഭാഗമായി ടെലിഫോണ്‍ വിളികളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടും സ്വകാര്യ കമ്പനികള്‍ നല്കിയിട്ടില്ല. ഇതിനായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഫോണ്‍വിളികളുടെ രേഖകള്‍ ലഭിക്കുന്നതിനനുസരിച്ച് കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. വി.ഡി. സതീശന്റെ സബ്മിഷന് മറുപടിയായാണ് രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.