You are Here : Home / News Plus

ജമ്മുവില്‍ പാകിസ്താന്‍ വെടിവെപ്പ് തുടരുന്നു; ഇന്ത്യ തിരിച്ചടിച്ചു

Text Size  

Story Dated: Monday, July 20, 2015 07:11 hrs UTC

ജമ്മുവിലെ നിയന്ത്രണരേഖക്കരികില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ കനത്ത വെടിവെപ്പ്. പാകിസ്താന്‍ പ്രകോപനമൊന്നും കൂടാതെ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചതോടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. അര്‍ധരാത്രിയോടെയാണ് പാകിസ്താന്‍ സൈന്യം വെടിവെപ്പ് നടത്തിയതെന്ന് ഇന്ത്യയുടെ സൈനിക വക്താവ് വ്യക്തമാക്കി. 

ചെറിയ ഓട്ടോമാറ്റിക്ക് തോക്കുകള്‍ ഉപയോഗിച്ചായിരുന്നു പാകിസ്താന്‍ വെടിയുതിര്‍ത്തത്. ശനിയാഴ്ച്ച പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ഗ്രാമവാസികള്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ത്യക്കും പാകിസ്താനുമിടയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുന്ന അവസരത്തിലാണ് പാകിസ്താന്‍ സൈന്യം കഴിഞ്ഞ ആഴ്ച്ച നിരവധി തവണ വെടിനിര്‍ത്തല്‍ ലംഘിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.