You are Here : Home / News Plus

വാര്‍ഡ് വിഭജനത്തിലെ അപാകത: പ്രതിപക്ഷം ഇറങ്ങിപ്പോയി

Text Size  

Story Dated: Monday, July 20, 2015 07:36 hrs UTC

ത്രിതല പഞ്ചായത്തിലെ വാര്‍ഡ് വിഭജനത്തിലുണ്ടായ അപാകത സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതേതുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

തോമസ് ഐസക് എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുസ്ലീം ലീഗിന്‍്റെ താല്‍പര്യത്തിന് വിധേയമായി സാമുദായികമായാണ് വാര്‍ഡ് വിഭജനം നടത്തിയതെന്ന് ഐസക് പറഞ്ഞു. എന്നാല്‍ ശാസ്ത്രീയമായാണ് വാര്‍ഡ് വിഭജനം നടത്തിയതെന്നും പ്രതിപക്ഷത്തിന് ഇതേക്കുറിച്ച് ധാരണയില്ലെന്നുമായിരുന്നു മന്ത്രി എം.കെ. മുനീറിന്‍െറ മറുപടി. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്‍്റെ കാലത്തേതിനേക്കാള്‍ കുറവ് വാര്‍ഡ് വിഭജനമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. അരുവിക്കരയ്ക്ക് ശേഷം ഭൂരിപക്ഷ പ്രീണനം നടത്താനാണ് എല്‍.ഡി.എഫിന്‍്റെ ശ്രമമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.