You are Here : Home / News Plus

വിഴിഞ്ഞം: കരാര്‍ ആഗസ്റ്റ് 17ന്; നിര്‍മാണോദ്ഘാടനം നവംബര്‍ ഒന്നിന്

Text Size  

Story Dated: Monday, July 20, 2015 07:42 hrs UTC

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്‍െറ കരാര്‍ ആഗസ്റ്റ് 17ന് അഞ്ച് (ചിങ്ങം ഒന്ന്) ഒപ്പുവെക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് മൂന്നര മണിക്ക് നിര്‍മാണോദ്ഘാടനം നടക്കുമെന്നും അദാനി ഗ്രൂപ്പുമായി ഉന്നതതല കൂടിക്കാഴ്ചക്കുശേഷം മന്ത്രി കെ. ബാബു അറിയിച്ചു.

നാല് വര്‍ഷമാണ് നിര്‍മാണ കാലാവധി. എന്നാല്‍ അതിന് മുമ്പ് തന്നെ പണി പൂര്‍ത്തിയാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഭൂമിയേറ്റെടുക്കല്‍ 90 ശതമാനം പൂര്‍ത്തിയായി. ഇനി 10 ശതമാനത്തിന്‍െറ സമ്മതമാണ് സര്‍ക്കാറിന് ലഭിക്കാനുള്ളത്. ചില ഹോട്ടലുടമകളുടെ സമ്മതമാണ് ഇനി ആവശ്യമുള്ളത്. ഹോട്ടലിന്‍െറ സ്ഥലത്തു നിന്നാണ് പണി ആരംഭിക്കേണ്ടത് എന്നതിനാല്‍ ഇവരുടെ അനുവാദത്തിനായി ചര്‍ച്ച നടത്തിവരികയാണ്. അവരുടെ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ െല്ലങ്കില്‍ നിയമപരമായി ഭൂമിയേറ്റെടുക്കും.

തുറമുഖ നിര്‍മാണത്തിനായി ക്വാറികള്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നിയമങ്ങള്‍ പാലിച്ച് കേരളത്തില്‍ നിന്ന് തന്നെ ലഭ്യമാക്കും. കന്യാകുമാരിയില്‍ നിന്ന് കല്ല് ലഭ്യമാക്കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍ നിന്ന് പുറത്തേക്ക് കല്ലുകള്‍ കൊണ്ടുപോകുന്നതിന് തടസ്സമുള്ളതിനാലാണ് സംസ്ഥാനത്തിനകത്തുനിന്നുതന്നെ ക്വാറികള്‍ക്കായി ശ്രമം നടത്തുന്നതെന്നും കെ. ബാബു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.