You are Here : Home / News Plus

രാഷ്ട്രപതിഭവന്‍െറ ഒരു വര്‍ഷത്തെ ചിലവ് 100 കോടി രൂപ

Text Size  

Story Dated: Monday, July 20, 2015 05:34 hrs UTC

മുബൈ: പ്രസിഡന്‍റിന്‍െറ ഒൗദ്യോഗിക വസതിക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ എത്ര രൂപ ചെലവഴിക്കുന്നുണ്ടാകും? ഇതറിയാനുള്ള ഒരു സാധാരണപൗരന്‍െറ കൗതുകം മൂലമാണ് മുംബൈ സ്വദേശി ദര്‍വേശ് ഇന്ത്യയിലെ പ്രമുഖ വസതിയുടെ വരവുചെലവു കണക്കുകള്‍ അറിയാന്‍ വിവരാവകാശനിയമപ്രകാരം അപേക്ഷ ഫയല്‍ ചെയ്തത്. ജൂണില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി മറുപടി നല്‍കി.
പ്രസിഡന്‍റിന്‍െറ ഒൗദ്യോഗിക വസതിയില്‍ ചെലവഴിക്കുന്ന അലവന്‍സുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. 2012^2013 വര്‍ഷത്തില്‍ 30.96 കോടി രൂപയായിരുന്നുവെങ്കില്‍ 2014^15 വര്‍ഷത്തില്‍ ഇത് 41.96 കോടിയായി ഉയര്‍ന്നു.
പ്രസിഡന്‍റിന്‍െറ സെക്രട്ടറിയേറ്റില്‍ എത്ര പേര്‍ ജോലി ചെയ്യുന്നുണ്ടെന്നും അവര്‍ക്ക് ശമ്പളയിനത്തില്‍ എത്ര തുക ചെലവഴിക്കുന്നുണ്ടെന്നും ദര്‍വേശ് ചോദിച്ചിരുന്നു. സെക്രട്ടറിമാരും ഡ്രൈവര്‍മാരും തൂപ്പുജോലിക്കാരും അടക്കം 754 പേരാണ് ജോലിക്കുള്ളത് എന്നാണ് മറുപടി. ഒന്‍പത് പ്രൈവറ്റ് സെക്രട്ടറിമാര്‍, 27 ഡ്രൈവര്‍മാര്‍, 64 തൂപ്പുജോലിക്കാര്‍, എട്ട് ടെലിഫോണ്‍ ഓപറേറ്റര്‍മാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മെയ് മാസത്തില്‍ ഇവരുടെ ശമ്പളയിനത്തില്‍ മാത്രം 1.53 കോടി രൂപയാണ് ചെലവായത്. മെയ്മാസത്തിലെ ടെലിഫോണ്‍ ബില്‍ 5.06 ലക്ഷം രൂപ. ജൂണ്‍ മാസത്തിലും ഇതിനോടടുത്ത തുക തന്നെ ടെലിഫോണ്‍ ബില്ലിനത്തില്‍ ചിലവഴിച്ചിട്ടുണ്ട്.
അതിഥികളെ സല്‍ക്കരിക്കാനായി എത്ര രൂപ ചെലവാക്കിയെന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ളെന്ന് മറുപടിയില്‍ പറയുന്നു. ഇതിനുവേണ്ടി പ്രത്യേക അക്കൗണ്ട് സൂക്ഷിക്കാത്തതുകൊണ്ടാണിത്.
ഇലക്ട്രിസിറ്റി, സുരക്ഷാജീവനക്കാര്‍ എന്നിങ്ങനെ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടില്ല എന്ന് ദര്‍വേശ് പറയുന്നു. ലഭ്യമായ കണക്കുകളില്‍ നിന്ന് പ്രസിഡന്‍റിന്‍െറ ഒൗദ്യോഗിക വസതി നിലനിര്‍ത്താന്‍ മാത്രം ഇന്ത്യ 100 കോടിയലധികം രൂപ ചിലവഴിക്കുന്നുണ്ടെന്നാണ് ദര്‍വേശ് കണക്കുകൂട്ടുന്നത്. ജീവനക്കാരുടെ ശമ്പളം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ തുക പലമടങ്ങ് വര്‍ധിക്കും. ഒരു സാധാരണപൗരന് ഇതേക്കുറിച്ചെല്ലാം അറിയാന്‍ അവകാശമുണ്ടെന്നാണ് ദര്‍വേശിന്‍െറ വാദം.
മുന്‍പ്രസിഡന്‍റ് പ്രതിഭാപാട്ടീല്‍ വിദേശയാത്രക്കുവേണ്ടി 205 കോടി രൂപ ചിലവഴിച്ചത് ഏറെ വിവാദമായിരുന്നു. 12 വിദേശയാത്രകളിലായി 22 രാജ്യങ്ങള്‍ അവര്‍ സന്ദര്‍ശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.