You are Here : Home / News Plus

മോദിയെ ഹിറ്റ്ലറോട് ഉപമിച്ച് ശിവസേന നേതാവ്

Text Size  

Story Dated: Monday, July 20, 2015 05:53 hrs UTC

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറോട് ഉപമിച്ച് മുംബൈ മേയറും ശിവസേന നേതാവുമായ സ്നേഹല്‍ അംബേകര്‍ രംഗത്തുവന്നു. മുംബൈയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ആഫ്റ്റര്‍നൂണ്‍ ഡെസ്പാച്ചിലാണ് വിവാദ പരാമര്‍ശമുള്ള അഭിമുഖം പ്രസിദ്ധീകരിച്ചത്. മോദിയുടെ ഭരണം പൂര്‍ണമായും ഹിറ്റ്ലറുടെ ശൈലിയില്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഭരണം ഒരാളില്‍ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ് ഹിറ്റ്ലറിന് സമാനനാകുന്നതെന്നും സ്നേഹല്‍ സൂചിപ്പിച്ചു. 43കാരിയായ സ്നേഹല്‍ അംബേകര്‍ മുംബൈയിലെ ആദ്യത്തെ ദലിത് വനിതാ മേയറാണ്. മുഖ്യമന്ത്രിയുടെതിന് സമാനമായ ചുവന്ന ബീക്കണ്‍ ആവശ്യപ്പെട്ട് ഇവര്‍ മുമ്പും ജനശ്രദ്ധ നേടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.