You are Here : Home / News Plus

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങും

Text Size  

Story Dated: Tuesday, July 21, 2015 04:38 hrs UTC

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ലളിത് മോദി വിവാദവും വ്യാപം അഴിമതിയും ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതിയും ഇരു സഭകളെയും പ്രക്ഷുബ്ധമാക്കുമെന്നാണ് സൂചന. സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വകക്ഷിയോഗം സമവായത്തിലത്തൊതെയാണ് ഇന്നലെ പിരിഞ്ഞത്.
ഐപിഎല്‍ മുന്‍ കമ്മിഷണര്‍ ലളി ത് മോദിയെ സഹായിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജിവച്ചില്ളെങ്കില്‍ പാര്‍ലമെന്‍്റ് സ്തംഭിപ്പിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
ഏതു വിഷയത്തെക്കുറിച്ചും ചര്‍ച്ചയാകാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ലമെന്‍്ററികാര്യ മന്ത്രിയും ഉറപ്പ് നല്‍കിയെങ്കിലും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും വിവാദത്തിലുള്‍പ്പെട്ട മന്ത്രിമാര്‍ രാജിവെക്കണമെന്ന ഉറച്ച നിലപാടിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.