You are Here : Home / News Plus

അറസ്റ്റിലായ പാസ്പോര്‍ട്ട് ഓഫീസറുടെ വീട്ടില്‍ അനധികൃതസ്വത്ത്

Text Size  

Story Dated: Tuesday, July 21, 2015 04:44 hrs UTC

കൈക്കൂലികേസില്‍ അറസ്റ്റിലായ മലപ്പുറം റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ രാമകൃഷ്ണന്‍്റെ വസതിയില്‍ നിന്നും അനധികൃത സ്വത്ത് കണ്ടെടുത്തു. രാമകൃഷ്ണന്‍െറ വസതിയില്‍ ചൊവ്വാഴ്ച രാവിലെ നടത്തിയ റെയ്ഡില്‍ 13 ലക്ഷം രൂപയും 80 പവന്‍ സ്വര്‍ണവുമാണ് സി.ബി.ഐ പിടിച്ചെടുത്തത്. വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 30 ലക്ഷത്തോളം രൂപയും കണ്ടത്തെി. കൂടാതെ പല സ്ഥലങ്ങളില്‍ സ്വത്ത് വാങ്ങികൂട്ടിയതിന്‍്റെ തെളിവുകളും സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ട്.

പാസ്പോര്‍ട്ട് അപേക്ഷകനില്‍നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ പി. രാമകൃഷ്ണനെ തിങ്കളാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്. ഇടനിലക്കാരനായിരുന്ന ഏജന്‍റ് അബ്ദുള്‍ അമീറിനെയും സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം സി.ബി.ഐയുടെ കൊച്ചി യൂണിറ്റാണ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്തത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.