You are Here : Home / News Plus

പ്രതിപക്ഷ ബഹളം: ലോക്‌സഭ പിരിഞ്ഞു; രാജ്യസഭ നിര്‍ത്തിവെച്ചു

Text Size  

Story Dated: Tuesday, July 21, 2015 07:04 hrs UTC

വിവിധ അഴിമതി വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ തന്നെ പ്രതിപക്ഷ ബഹളം. അന്തരിച്ച അംഗത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലളിത് മോദി വിവാദത്തില്‍ മന്ത്രി സുഷമാ സ്വരാജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് രാജ്യസഭ രണ്ടു തവണ നിര്‍ത്തിവെച്ചു.

ലളിത് മോദി വിഷയവും വ്യാപം അഴിമതിയും ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ഇരുസഭകളിലും കടുത്ത പ്രതിഷേധമുയര്‍ത്തുമെന്ന് പ്രതിപക്ഷം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ലോക്‌സഭ തുടങ്ങിയപ്പോള്‍ തന്നെ കടുത്ത ബഹളം തുടങ്ങി. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.