You are Here : Home / News Plus

പാഠപുസ്തവിതരണം: സഭയില്‍ കോടിയേരിയുടെ പോയിന്റ് ഓഫ് ഓര്‍ഡര്‍

Text Size  

Story Dated: Tuesday, July 21, 2015 07:05 hrs UTC

പാഠപുസ്തകവിതരണ വിഷയത്തില്‍ സര്‍ക്കാര്‍ സഭയെ തെറ്റിദ്ധരിപ്പിച്ചതായി കോടിയേരി ബാലകൃഷ്ണന്റെ പോയിന്റ് ഓഫ് ഓര്‍ഡര്‍. ഈമാസം 20നകം പാഠപുസ്തകവിതരണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ സഭയെ അറിയിച്ചത്. കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ ഈ മാസം 23നകം വിതരണം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.ഇത് സഭയെ അവഹേളിക്കലാണെന്നും കോടിയേരി ബാലകൃഷ്ണന്‍ സഭയെ അറിയിച്ചു.

പാഠപുസ്തങ്ങള്‍ 20നകം വിതരണം ചെയ്യുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സഭയില്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.