You are Here : Home / News Plus

പശ്ചിമഘട്ട സംരക്ഷണം: സര്‍ക്കാര്‍ നടപടികള്‍ പുനഃപരിശോധിക്കണമെന്ന് വി.ഡി. സതീശന്‍

Text Size  

Story Dated: Tuesday, July 21, 2015 07:07 hrs UTC

പശ്ചിമഘട്ട സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ പുനഃപരിശോധിക്കണമെന്ന് വി.ഡി. സതീശന്‍. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. 

പശ്ചിമഘട്ടസംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഡോ. കസ്തൂരി രംഗന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കാര്‍ഷികവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ കേരള സര്‍ക്കാരെടുത്ത നടപടികള്‍ മാതൃകാപരവുമാണ്. എന്നാല്‍ വനഭൂമിയുടെ സര്‍വേ നമ്പര്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കണം - സതീശന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.