You are Here : Home / News Plus

'മാലിന്യം തീറ്റിച്ച് പട്ടിയെ പോറ്റണോ...?'-മോഹന്‍ലാലിന്‍റെ ബ്ലോഗ്‌

Text Size  

Story Dated: Tuesday, July 21, 2015 05:49 hrs UTC

മാലിന്യം തീറ്റിച്ച് പട്ടിയെ പോറ്റണോയെന്ന് മലയാളികള്‍ ചിന്തിക്കണമെന്ന് മോഹന്‍ലാല്‍. തന്‍െറ ബ്ളോഗില്‍ 'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍' എന്ന തലക്കെട്ടിലാണ് താരം തെരുവു പട്ടികളുടെ കാര്യത്തിലുള്ള തന്‍െറ നയം വ്യക്തമാക്കിയത്. നായ്കളെ മാലിന്യം തീറ്റിച്ച് പോറ്റണമോ എന്ന് തീരുമാനിക്കണം. കടിക്കുന്ന പട്ടിയെ പോറ്റുക എന്ന ശൈലി ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നതായും ലാല്‍ വ്യക്തമാക്കി.
നായകളെ കൊല്ലരുതെന്ന നിയമം വെച്ചാണ് ഈ മാരക അവസ്ഥയിലേക്ക് മലയാളി നീങ്ങുന്നത്. സര്‍ക്കാരിന് പോലും ചെയ്യേണ്ടതെന്തെന്നറിയില്ല. നായകളെ കൊല്ലാമോ ഇല്ലയോ എന്ന വിഷയത്തിലാണ് ചര്‍ച്ച. എന്തുകൊണ്ട് നായ്കള്‍ ഇങ്ങിനെ തെരുവില്‍ മനുഷ്യര്‍ക്ക് ഭീഷണിയായി അലഞ്ഞുനടക്കുന്നു എന്ന കാര്യം ആരും ചര്‍ച്ചചെയ്യാറില്ല. നാം തന്നെയാണ് നായ്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്. നാം കൂട്ടിയിടുന്ന മാലിന്യമാണ് ഇവയുടെ ഭക്ഷണം. വഴിയിലുപേക്ഷിക്കുന്ന അവശിഷ്ടങ്ങള്‍ തിന്ന് ഇവ കൊഴുക്കുകയാണെന്നും താരം വ്യക്തമാക്കി.
ഭൂമിയോടും പരിസരങ്ങളോടും നാം ചെയ്യുന്ന ക്രൂരതകളെല്ലാം നമുക്ക് തന്നെ തിരിച്ചടിയാവുകയാണ്. പനിയായിട്ടാണ് ഇതിന് മുന്‍പ് മാലിന്യങ്ങള്‍ തിരിച്ചടിയായത്. ഇപ്പോള്‍ അത് പട്ടിയുടെ രൂപത്തില്‍ വരുന്നു. അപ്പോഴും നാം ആശയപരമായി ചിന്തിച്ചുകൊണ്ടിരിക്കും. നായ്കളുണ്ട് സൂക്ഷിക്കു എന്ന ബോര്‍ഡ് തെരുവില്‍ വച്ച് അവയെപ്പേടിച്ച് നാം ഓടിക്കൊണ്ടേയിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ബ്ളോഗ് അവസാനിക്കുന്നത്.

    Comments

    Monz Kerala July 22, 2015 03:49

    ഡിയർ ശ്രീ മോഹൻലാൽ
    താങ്കൾ നൂറു  ശതമാനം അല്ല ആയിരം ശരി ആണ്
    പട്ടികളെ കൊല്ല്ലാൻ പാടില്ല എന്ന നീയമം ഉണ്ടോ ഇല്ലയോ എന്ന തർക്കം അല്ല
    അതിലേറെ മനുഷ്യന്റെ സുരെക്ഷ അതാണ് നീയമം
    രാഷ്ട്രീയം കലക്കി കുടിക്കുന്ന നമ്മ്മുടെ  നാട്ടുകാർക്ക്‌ അവനവന്റെ ആവശ്യം തുറന്നു പറയാൻ എന്തുകൊണ്ട്  മനക്കരുതില്ല
    താങ്കളുടെ അഭിപ്പ്രയം തീർത്തും സ്വഹാതർഹം
    നന്ദി  
    മോന്സി ന്യൂ യോർക്ക്‌


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.