You are Here : Home / News Plus

ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ നിയമന ഉത്തരവ് ലഫ്.ഗവര്‍ണര്‍ വീണ്ടും റദ്ദാക്കി

Text Size  

Story Dated: Wednesday, July 22, 2015 07:13 hrs UTC

ഡല്‍ഹിയില്‍ ലഫ്.ഗവര്‍ണറും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തമ്മില്‍ വീണ്ടും അധികാര വടംവലി. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി സ്വാതി മലിവാളിനെ നിയമിച്ചത് ലഫ്.ഗവര്‍ണര്‍ നജീബ് ജങ് റദ്ദാക്കി.

നിയമനം തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നാരോപിച്ചാണ് ഗവര്‍ണര്‍ നിയമനം റദ്ദാക്കിയത്. ആം ആദ്മി പാര്‍ട്ടി നേതാവ് നവീന്‍ ജെയ്ഹിന്ദിന്റെ ഭാര്യയാണ് മുപ്പതുകാരിയായ സ്വാതി. കോണ്‍ഗ്രസ് അംഗമായ ബര്‍ഖ സിങിന്റെ കാലാവധി ഈ മാസം അവസാനിച്ചതിനേത്തുടര്‍ന്ന് നാലുദിവസം മുമ്പാണ് സ്വാതിയെ നിയമിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.