You are Here : Home / News Plus

ജാര്‍ഖണ്ഡില്‍ മാവോവാദികള്‍ 30 വാഹനങ്ങള്‍ തീവെച്ചുനശിപ്പിച്ചു

Text Size  

Story Dated: Saturday, July 25, 2015 07:32 hrs UTC

ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയില്‍ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ 30 വാഹനങ്ങള്‍ മാവോവാദികള്‍ തീവെച്ചു നശിപ്പിച്ചു. 

ബെര്‍മോയിലെ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ പ്രൊജക്ട് സൈറ്റില്‍ വെളളിയാഴ്ച രാത്രി 100 ലേറെ മാവോവാദികള്‍ ആയുധങ്ങളുമായി എത്തുകയായിരുന്നു. തുടര്‍ന്ന് ഓഫീസ് തകര്‍ത്ത സംഘം വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചു. 

സുരക്ഷ ജീവനക്കാരെ ഓടിച്ചുവിട്ടശേഷമാണ് മാവോവാദികള്‍ ആക്രമണം നടത്തിയത്. സംസ്ഥാനത്തെ 24 ജില്ലകളില്‍ 18 ലും മാവോവാദികളുടെ സ്വാധീനം ശക്തമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.