You are Here : Home / News Plus

സോണിയ ഗാന്ധി വിമര്‍ശിച്ചെന്ന വാര്‍ത്ത തെറ്റ്- ശശി തരൂര്‍

Text Size  

Story Dated: Saturday, July 25, 2015 07:35 hrs UTC

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ ശാസിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് ശശി തരൂര്‍ എം.പി. സ്വന്തം താല്‍പര്യത്തിന് വേണ്ടി ചിലര്‍ കെട്ടിചമച്ച വാര്‍ത്തയാണിത്. ഓക്സ്ഫഡില്‍ താന്‍ അവതരിപ്പിച്ച പ്രസംഗം ലോകം അംഗീകരിച്ചത് അതിശയിപ്പിച്ചുവെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി മാത്രമല്ല സോണിയയും രാഹുലും തന്നെ അഭിനന്ദിച്ചിരുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പാര്‍ട്ടിയോഗത്തില്‍ ശശി തരൂര്‍ പറഞ്ഞ അഭിപ്രായം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് സോണിയ ഗാന്ധി തരൂരിനെ ശാസിച്ചെന്നായിരുന്നു മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ബിജെപി ചെയ്തിരുന്നതു പോലെ കോണ്‍ഗ്രസും പാര്‍ലമെന്‍റ് നടപടികള്‍ തടസപ്പെടുത്തുന്നത് ശരിയല്ളെന്ന് ശശി തരൂര്‍, കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് ഇംഗ്ളീഷ് ദിനപ്പത്രത്തിലൂടെ പുറത്തു വന്നത് അധ്യക്ഷയെ ചൊടിപ്പിച്ചെന്നും തുടര്‍ന്ന് സോണിയ തരൂരിനെ വിമര്‍ശിച്ചെന്നുമായിരുന്നു വാര്‍ത്തകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.