You are Here : Home / News Plus

ഉമ്മന്‍ചാണ്ടിയുടെ വാദം പച്ചക്കള്ളമാണെന്ന് വി.എസ്

Text Size  

Story Dated: Saturday, July 25, 2015 04:57 hrs UTC

തിരുവനന്തപുരം: അഡ്വക്കറ്റ് ജനറല്‍ കെ. പി. ദണ്ഡപാണി ഒരു കേസിലും തോറ്റിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. പാമോയില്‍ കേസില്‍ സര്‍ക്കാരിനുവേണ്ടി എ.ജി സമര്‍പ്പിച്ച അപ്പീല്‍ ഹൈകോടതി തള്ളിയിരുന്നു. പ്ളസ് ടു കേസിലും തനിക്കെതിരായ ഭൂമിദാനക്കേസിലും എ.ജി തോറ്റു. മുല്ലപ്പെരിയാര്‍ കേസില്‍ മന്ത്രിസഭ എ.ജിയെ ശാസിച്ചത് ആരും മറന്നിട്ടുണ്ടാവില്ലെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
സര്‍ക്കാരിന് വേണ്ടിയുള്ള എല്ലാ കേസുകളിലും വിജയിച്ചിട്ടുണ്ടെന്നും എ.ജിയില്‍ സര്‍ക്കാരിനു പൂര്‍ണ വിശ്വാസമാണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വി.എസ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.