You are Here : Home / News Plus

സംസ്കാരമുള്ളവര്‍ക്കേ മന്ത്രിയെ ബഹുമാനിക്കാന്‍ കഴിയൂവെന്ന് കെ.ബാബു

Text Size  

Story Dated: Saturday, July 25, 2015 05:07 hrs UTC

കൊച്ചി: സംസ്കാരമുള്ളവര്‍ക്കു മാത്രമേ മന്ത്രിമാരെ കണ്ട് ബഹുമാനിക്കാന്‍ സാധിക്കൂ എന്ന് മന്ത്രി കെ. ബാബു. മന്ത്രിമാരെ കണ്ടാല്‍ എഴുന്നേറ്റു നില്‍ക്കാന്‍ പ്രോട്ടാകോളില്ല എന്ന് പറഞ്ഞ് ചടഞ്ഞുകൂടിയിരിക്കുന്നത് ശരിയല്ലെന്നും ഋഷിരാജ് സിങ്ങിനെ ലക്ഷ്യം വെച്ച് ബാബു പറഞ്ഞു. പൊലീസിന് അച്ചടക്കം അത്യാവശ്യമാണ്. എ.ഡി.ജി.പി ആയാലും ഏത് പൊലീസ് ഓഫീസറായാലും അച്ചടക്കം അത്യാവശ്യമാണ്. കേരളാ പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്‍റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ ആള്‍ക്കാരെന്ന് അഴിമതിക്കാരല്ലാത്ത ചില ആളുകള്‍ വിചാരിക്കുന്നുണ്ട്. ക്രിമിനലിസം പോലെ തന്നെ പൊലീസില്‍ വച്ചുപൊറുപ്പിക്കാന്‍ കഴിയാത്തതാണ് അച്ചടക്കരാഹിത്യമെന്നും ബാബു പറഞ്ഞു.
എ.ജിയുടെ ഓഫീസിനെ വിമര്‍ശിച്ച ഹൈകോടതി ജഡ്ജി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെയും ബാബു രൂക്ഷമായി വിമര്‍ശിച്ചു. തങ്ങള്‍ ഇരിക്കുന്ന സ്ഥാനം ജഡ്ജിമാര്‍ മനസ്സിലാക്കണമെന്ന് ബാബു പറഞ്ഞു. ഉത്തരവുകള്‍ ഇറക്കുന്നതിന് മുമ്പ് സാമാന്യ ബുദ്ധി ഉപയോഗിക്കണം. പഠിക്കുന്ന കാലത്തുള്ള നിലപാടുകള്‍ ഒരു സ്ഥാനത്തെ ത്തിയാല്‍ മാറ്റണം. അപ്പോള്‍ ആ സ്ഥാനത്തിന്‍െറ വില കാക്കണം. ജഡ്ജിമാര്‍ പക്ഷപാതിത്വം കാണിക്കരുത്. അറ്റോര്‍ണി ജനറല്‍ ബാര്‍ മുതലാളിമാര്‍ക്ക് വേണ്ടി ഹാജരായതില്‍ വിയോജിപ്പ് അറിയിച്ചാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. പലരും ചേര്‍ന്ന് അതിനെ ചോദ്യം ചെയ്യുകയാണ്. ജഡ്ജിമാരുടെ ചില പ്രതികരണങ്ങള്‍ കാരണം മുഖ്യമന്ത്രിക്ക് പോലും സ്വന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നി െല്ലന്നും ബാബു പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.