You are Here : Home / News Plus

ചൈന രണ്ടു ജിപിഎസ് സാറ്റലൈറ്റ് വിക്ഷേപിച്ചു

Text Size  

Story Dated: Sunday, July 26, 2015 05:34 hrs UTC

ഗതിനിര്‍ണയ സംവിധാനം വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടു ചൈന രണ്ടു ഗതിനിര്‍ണയ ഉപഗ്രഹങ്ങളെ(ജിപിഎസ് സാറ്റലൈറ്റ്) വിക്ഷേപിച്ചു. തദ്ദേശീയമായി വികസിപ്പിച്ച ബെയ്‌ദോ 18, 19 എന്നീ ഉപഗ്രഹങ്ങളാണു വിക്ഷേപിച്ചത്. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ സിചാങ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. സാറ്റലൈറ്റ് ഗതിനിര്‍ണയ സംവിധാനം മെച്ചപ്പെടുത്തുന്നതിനു പുറമേ ഗതാഗത സംവിധാനത്തിനും കാലാവസ്ഥാ പ്രവചനത്തിനും സമുദ്രമത്സ്യബന്ധന മേഖലയ്ക്കും ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തും ഗുണകരമാകുന്നതാണ് ഉപഗ്രഹങ്ങള്‍.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.