You are Here : Home / News Plus

റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ: പ്രധാനമന്ത്രി

Text Size  

Story Dated: Sunday, July 26, 2015 12:02 hrs UTC

റോഡ് ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് സേഫ്റ്റി ബില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 'മന്‍ കി ബാത്ത്' എന്ന പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് നടക്കുന്ന റോഡപകടങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ മിനിട്ടിലും അപകടങ്ങളുണ്ടാകുന്നു. ഈ സാഹചര്യത്തില്‍ റോഡ് സുരക്ഷാ ബില്‍ ഉടന്‍ കൊണ്ടുവരും. റോഡ് സുരക്ഷാ നയവും കര്‍മ്മ പദ്ധതിയും നടപ്പിലാക്കുമെന്നും മോദി പറഞ്ഞു. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സയും ലഭ്യമാക്കും. ഗുര്‍ഗാവ്, ജയ്പുര്‍, വഡോദര, മുംബൈ, തുടങ്ങിയ നഗരങ്ങളിലാവും സൗജന്യ ചികിത്സാ പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. അപകടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ രാജ്യവ്യാപകമായി 1033 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തും. 15 നും 25 നും ഇടെ പ്രായമുള്ളവരാണ് റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ ഏറെയും. ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ റോഡ് സുരക്ഷ സംബന്ധിച്ച ബോധവത്കരണം മക്കള്‍ക്ക് നല്‍കണമെന്നും 'മന്‍ കി ബാത്ത്' ല്‍ പ്രധാനമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.