You are Here : Home / News Plus

ശിരോവസ്ത്രം: സുപ്രീംകോടതിയുടെ പരാമര്‍ശം തെറ്റാണെന്ന് ഇ.ടി

Text Size  

Story Dated: Sunday, July 26, 2015 12:04 hrs UTC

ശിരോവസ്ത്രം ധരിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ പരാമര്‍ശം തെറ്റാണെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. കോടതിക്ക് സിംപിളായി ചോദിക്കാവുന്ന ചോദ്യമല്ല അത്. ശിരോവസ്ത്രത്തിന്റെ കാര്യത്തില്‍ വിശ്വാസപരമായ ചില സംഗതികളുണ്ട്. സുപ്രീംകോടതിയുടെ നിലപാടുകള്‍ നിയമമായി കാണാനേ കഴിയൂ. കോടതി പരാമര്‍ശം തെറ്റാണെന്നും ഇ.ടി പറഞ്ഞു. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാതിരുന്ന സുപ്രീം കോടതി പരീക്ഷയെഴുതുന്ന മൂന്നു മണിക്കൂര്‍ ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ മതവിശ്വാസം ഇല്ലാതാകുമോ എന്നും ചോദിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.