You are Here : Home / News Plus

മെമന്റെ വധശിക്ഷ: വര്‍ഗീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ബി.ജെപി

Text Size  

Story Dated: Sunday, July 26, 2015 12:07 hrs UTC

മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ യാക്കൂബ് മെമന്റെ വധശിക്ഷ നടപ്പാക്കുന്നതിനെ വര്‍ഗീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ബി.ജെപിയുടെ ആരോപണം. കോടതി ഉത്തരവ് നടപ്പാക്കുന്നതിനെ ചോദ്യംചെയ്യുന്നത് ശരിയല്ലെന്ന് ബി.ജൈ.പി വക്താവ് സമ്പിത് . യാക്കൂബ് മെമന്റെ വധശിക്ഷ സുപ്രീം കോടതി അടക്കം ശരിവച്ചതാണ്. എന്നാല്‍, വധശിക്ഷ നടപ്പാക്കാനുള്ള നീക്കത്തെ രാഷ്ട്രീയ വത്കരിക്കാനും വര്‍ഗീയ വത്കരിക്കാനുമാണ് ശ്രമം നടക്കുന്നത്. യാക്കൂബ് മെമനോട് സഹതാപം തോന്നുംവിധം ചിലര്‍ പെരുമാറുന്നു. 1993 ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേരാണ് കൊല്ലപ്പെട്ടതെന്ന് ഓര്‍ക്കണമെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.