You are Here : Home / News Plus

സല്‍മാന്‍ ഖാന്‍െറ ജാമ്യം റദ്ദാക്കണമെന്ന് ബി.ജെ.പി

Text Size  

Story Dated: Sunday, July 26, 2015 05:11 hrs UTC

മുംബൈ: വാഹനാപകട കേസില്‍ പ്രതിയായ നടന്‍ സല്‍മാന്‍ ഖാന്‍െറ ജാമ്യം റദ്ദാക്കണമെന്ന് ബി.ജെ.പി. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ഗവര്‍ണര്‍ റാവു ജിക്ക് ബി.ജെ.പി മുംബൈ അധ്യക്ഷന്‍ ആശിഷ് ഷെലാര്‍ എം.എല്‍.എ കത്ത് നല്‍കി. മുംബൈ സ്ഫോടനകേസ് പ്രതി യാക്കൂബ് മേമനെ പിന്തുണച്ച് സല്‍മാന്‍ രംഗത്തെ ത്തിയതിന് പിന്നാലെയാണ് ബി.ജെ.പിയുടെ നടപടി.
"യാക്കൂബിന്‍െറ വധശിക്ഷ റദ്ദാക്കണമെന്ന സല്‍മാന്‍െറ ട്വീറ്റ് നിരാശപ്പെടുത്തുന്നതാണ്. കുറ്റകൃത്യത്തെ പിന്തുണച്ചതിന്‍െറ അടിസ്ഥാനത്തില്‍ സല്‍മാന്‍െറ ജാമ്യം റദ്ദാക്കണ"മെന്ന് ആശിഷ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.