You are Here : Home / News Plus

നിലവിളക്ക്: മുസ് ലിം ലീഗില്‍ പരസ്യ പ്രസ്താവനക്ക് വിലക്ക്

Text Size  

Story Dated: Sunday, July 26, 2015 05:20 hrs UTC

മലപ്പുറം: നിലവിളക്ക് വിഷയത്തില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന് മുസ് ലിം ലീഗ്. പാര്‍ട്ടി നേതാക്കള്‍ക്ക് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിഷയത്തില്‍ നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നടപടി.
നിലവിളക്ക് കൊളുത്തുന്നതിനെ ചൊല്ലി മുസ് ലിം ലീഗിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തു വന്നിരുന്നു. നിലവിളക്ക് കൊളുത്തേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്ന ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറിന്‍െറ പ്രസ്താവന തള്ളി മന്ത്രി എം.കെ മുനീറാണ് രംഗത്തെത്തിയത്. നിലവിളക്ക് കൊളുത്തേണ്ടതില്ലെന്ന് പാര്‍ട്ടി നിലപാടെടുത്തിട്ടില്ലെന്നും കൊളുത്തുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്യമാണെന്നും മുനീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.