You are Here : Home / News Plus

യാക്കൂബ് മേമന്‍റെ വധശിക്ഷക്കെതിരായ ട്വീറ്റ് സല്‍മാന്‍ പിന്‍വലിച്ചു

Text Size  

Story Dated: Sunday, July 26, 2015 05:29 hrs UTC

ന്യൂഡല്‍ഹി: യാക്കൂബ് മേമന്‍റെ വധശിക്ഷക്കെതിരെ പോസ്റ്റ് ചെയ്ത വിവാദ ട്വീറ്റ് നടന്‍ സല്‍മാന്‍ ഖാന്‍ പിന്‍വലിച്ചു. തന്‍റെ പ്രതികരണം ആരെയെങ്കിലും തെറ്റിദ്ധരിപ്പച്ചെങ്കില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നുവെന്നും സല്‍മാന്‍ പറഞ്ഞു.
മുംബൈ സ്ഫോടനക്കേസില്‍ യാക്കൂബ് മേമനെയല്ല പ്രധാന പ്രതി ടൈഗര്‍ മേമനെയാണ് തൂക്കിലേറ്റണ്ടേതെന്നാണ് ട്വിറ്ററിലൂടെ താരം ആവശ്യപ്പെട്ടത്. ഇതോടെ സല്‍മാനെ എതിര്‍ത്തുകൊണ്ടുള്ള പ്രതികരണങ്ങള്‍ പ്രവഹിക്കാന്‍ തുടങ്ങി. മാനുഷികതയുടെ പേരു പറഞ്ഞ് ദേശവിരുദ്ധ പ്രവൃത്തികള്‍ക്ക് പിന്തുണ നല്‍കുന്നവരെയും സമാന ശിക്ഷക്ക് വിധേയമാക്കണം എന്നാണ് യോഗ ഗുരു ബാബാ രാംദേവ് ട്വിറ്ററില്‍ പ്രതികരിച്ചത്.
മകന്‍റെ പ്രസ്താവനയോട് യോജിപ്പില്ലെന്നും സംഭവത്തെ കുറിച്ച് മനസ്സിലാക്കാതെ അവന്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നുവെന്നും സല്‍മാന്‍ ഖാന്‍റെ പിതാവ് സാലിം ഖാനും ട്വിറ്ററില്‍ കുറിച്ചു. ആരും തന്നെ അവന്‍ പറഞ്ഞത് ഗൗരവതരമായി കാണരുതെന്നും സാലിം ഖാന്‍ അഭ്യര്‍ത്ഥിച്ചു. ഇതിനു പിന്നാലെയാണ് നടന്‍ ട്വീറ്റ് പിന്‍വലിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.