You are Here : Home / News Plus

പഞ്ചാബില്‍ പൊലീസ് സ്റ്റേഷനില്‍ ഭീകരാക്രമണം: രണ്ടു മരണം

Text Size  

Story Dated: Monday, July 27, 2015 04:58 hrs UTC

പഞ്ചാബിലെ ഗുരുദാസ്പുരില്‍ സൈനിക യൂനിഫോമില്‍ എത്തിയ ഭീകരര്‍ പൊലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ടുപൊലീസുകാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ക്കും ഏഴ് ഗ്രാമീണര്‍ക്കും പരിക്കേറ്റു.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ദിനാനഗര്‍ പൊലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. മാരുതി കാറില്‍ വന്നത്തെിയ നാലംഗ സംഘം പൊലീസ് സ്റ്റേഷന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗാര്‍ഡ് ചുമതലയുണ്ടായിരുന്ന പൊലീസുകാരാണ് കൊല്ലപ്പെട്ടത്. സ്റ്റേഷനിലും പരിസരത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.