You are Here : Home / News Plus

പ്രേമം ചോര്‍ച്ച: സെന്‍സര്‍ ബോര്‍ഡിന് പങ്കില്ലെന്ന് ആന്റി പൈറസി സെല്‍

Text Size  

Story Dated: Monday, July 27, 2015 06:31 hrs UTC

പ്രേമം' സിനിമ ചോര്‍ത്തിയ കേസില്‍ സെന്‍സര്‍ ബോര്‍ഡിന് പങ്കില്ലെന്ന് ആന്റി പൈറസി സെല്‍. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ മൂന്ന് താല്‍ക്കാലിക ജീവനക്കാരാണ് സിനിമ ചോര്‍ത്തിയത്. 

സെന്‍സര്‍ ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ മറ്റുള്ളവര്‍ക്കോ ഇതില്‍ പങ്കില്ല. താല്‍ക്കാലിക ജീവനക്കാരനായ അരുണ്‍കുമാറാണ് സിനിമ ലാപ്‌ടോപ്പില്‍ പകര്‍ത്തിയത്. അയാളെ ലതീഷ്, കുമാരന്‍ എന്നിവരാണ് സഹായിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും ആന്റി പൈറസി സെല്‍ വെളിപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.