You are Here : Home / News Plus

പഞ്ചാബില്‍ പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം, 5 മരണം

Text Size  

Story Dated: Monday, July 27, 2015 06:33 hrs UTC

സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ഗുര്‍ദാസ്പൂരിലെ പോലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നുപേര്‍ പോലീസുകാരനാണ്. ഒമ്പത് പേര്‍ മരിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഭീകരര്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 

ഇതിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ അതീവജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു.തീരദേശപ്രദേശങ്ങളിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.