You are Here : Home / News Plus

പഞ്ചാബ് ഭീകരാക്രമണം:സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Text Size  

Story Dated: Monday, July 27, 2015 07:19 hrs UTC

പഞ്ചാബിലെ ഗുരുദാസ് പൂരില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. പഞ്ചാബിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. മനോഹര്‍ പരീക്കര്‍, അരുണ്‍ ജയ്റ്റ്ലി, വെങ്കയ്യ നായിഡു എന്നീമന്ത്രിമാര്‍ യോഗത്തില്‍ സംബന്ധിച്ചു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചു. ഭീകരര്‍ക്കെതിരായ നടപടികള്‍ തുടരുകയാണ്. പാക് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. സൈനികര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാജ്നാഥ് സിങ് അറിയിച്ചു.
ഗുരുദാസ്പൂരിലെ സ്ഥിതി ആഭ്യന്തരമന്ത്രാലയം നിരീക്ഷിച്ചുകൊണ്ടിരിക്കയാണ്. ആഭ്യന്തര സെക്രട്ടറിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും വിഷയം ചര്‍ച്ച ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലുമായി സംസാരിച്ചതായും രാജ്നാഥ് ട്വീറ്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.