You are Here : Home / News Plus

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം അന്തരിച്ചു

Text Size  

Story Dated: Monday, July 27, 2015 03:54 hrs UTC

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ അബ്ദുല്‍ കലാം (84) അന്തരിച്ചു. ഷില്ളോങ് ഐ.ഐ.എമ്മില്‍ പ്രബന്ധം അവതരിപ്പിക്കുന്നിതിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഏഴരയോടെ അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. അതിഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കലാമിന്‍െറ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഏഴുദിവസത്തെ ഒൗദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
എളിമകൊണ്ടും ജനകീയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ജനമനസ്സില്‍ ഇടം നേടിയ രാഷ്ട്രപതിയായിരുന്നു അവുല്‍ പകീര്‍ ജൈനുല്‍ആബിദീന്‍ അബ്ദുല്‍ കലാം എന്ന എ.പി.ജെ അബ്ദുല്‍ കലാം. രാജ്യം കണ്ട മികച്ച ശാസ്ത്രജ്ഞന്‍ കൂടിയായ അദ്ദേഹമാണ് ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ വികസനത്തിന്‍െറ പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത്. ഇതിനാല്‍ അദ്ദേഹത്തിന് മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ എന്ന പേരു വന്നു. 2002 മുതല്‍ 2007 വരെയാണ് ഇന്ത്യയുടെ 11ാമത് രാഷ്ട്രപതിയായി അദ്ദേഹം സേവനമനുഷ്ഠിച്ചത്. രാജ്യം ഭാരതരത്ന നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
രാഷ്ട്രപതിസ്ഥാനത്തേക്കത്തെുന്നതിനു മുമ്പ് അദ്ദേഹം നിരവധി ഗവേഷണ സ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ബഹിരാകാശഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളില്‍ കലാം ഉദ്യോഗസ്ഥനായിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്‍റേയും, ലോഞ്ചിങ് വെഹിക്കിളിന്‍റേയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുള്‍കലാം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പൊഖ്റാന്‍ അണുവായുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്.
1931ല്‍ രാമേശ്വരത്താണ് അബ്ദുല്‍ കലാം ജനിച്ചത്. രാമേശ്വരം സ്കൂളിലെ പ്രാഥമിക പഠനത്തിനുശേഷം തിരുച്ചിറപ്പള്ളി സെന്‍റ് ജോര്‍ജ് കോളജില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. 1954ല്‍ ഇവിടെ നിന്നും ഭൗതി ശാസ്ത്രത്തില്‍ ബിരുദം നേടി. 1955ല്‍ എയ്റോസ്പേസ് പഠിക്കാനായി മദ്രാസിലേക്ക് പോയി. അവിടെ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.