You are Here : Home / News Plus

നിലവിളക്ക് കത്തിക്കേണ്ട എന്നുതന്നെയാണ് ലീഗ് നിലപാട് -ഇ.ടി

Text Size  

Story Dated: Monday, July 27, 2015 04:05 hrs UTC

കോഴിക്കോട്: പൊതുചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കേണ്ട എന്ന് തന്നെയാണ് മുസ് ലിം ലീഗിന്‍െറ നിലപാടെന്ന് പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഫേസ്ബുക്കിലാണ് ഇ.ടി ബഷീര്‍ നിലപാട് വ്യക്തമാക്കിയത്. മതേതരത്വമെന്നാല്‍ അഭിനയിച്ച് കാണിക്കേണ്ടതും നെറ്റിയില്‍ ഒട്ടിച്ച് നടന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്തേണ്ടതുമല്ല. ഈ നാടിന്‍െറ മതേതരത്വം കാത്ത് സൂക്ഷിക്കുന്ന കാര്യത്തില്‍ മുസ് ലിം ലീഗ് ചെയ്ത സേവനങ്ങള്‍ കാലത്തിന്‍െറ കര്‍മവീഥിയില്‍ ജ്വലിച്ചു നില്‍ക്കുന്നവയാണ്. കുറെ ആള്‍ക്കാര്‍ വളഞ്ഞ് വെച്ച് പഴി ചാരിയാല്‍ അവരുടെ കാല്‍ക്കല്‍ കുമ്പിട്ട് നമസ്കരിക്കേണ്ട ബാധ്യതയും ഞങ്ങള്‍ക്കി െല്ലന്നും ഇ.ടി ബഷീര്‍ വ്യക്തമാക്കി.
നിലവിളക്ക് കത്തിക്കാത്തതില്‍ ലീഗില്‍ ഒരു അഭിപ്രായ വ്യത്യസത്തിന്‍െറയും പ്രശ്നം ഉദിക്കുന്നില്ല. അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്താന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമം നടത്തുന്നുണ്ടെന്നും ഇ.ടി ബഷീര്‍ പറഞ്ഞു.
അബ്ദുര്‍റബ്ബ് മാത്രമല്ല, സര്‍ക്കാര്‍ പരിപാടികളില്‍ ഞാനും നിലവിളക്ക് കൊളുത്താറുണ്ടായിരുന്നില്ല. ഞങ്ങളുടെയൊക്കെ കാര്യ പോവട്ടെ, മുസ് ലിം ലീഗ് സ്ഥാപക പ്രസിഡന്‍റും എം.പിയുമായിരുന്ന ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ് തൊട്ട് അവസാനമായി വിടവാങ്ങിയ മുഹമ്മദലി ശിഹാബ് തങ്ങള്‍ അടക്കം ഒരാളും ഇത് ചെയ്തിരുന്നില്ല. ഈ മഹാരഥന്മാരായ നേതാക്കന്മാരുടെ കാലഘട്ടത്തില്‍ എടുത്തു വരുന്ന നിലപാട് ഇപ്പോള്‍ ചിലരുണ്ടാക്കുന്ന ഒരു അജണ്ടയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാറ്റേണ്ട യാതൊരു ആവശ്യവുമില്ല. പരമ്പരാഗതമായി തുടരുന്ന ഒരു കാര്യം എന്നതിലേക്കാളുപരി മത വിശ്വാസത്തിന് വിഘാതമായ വല്ലതും ഇതിലുണ്ടോ എന്നതും പരിശോധിക്കേണ്ടതാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
നിലവിളക്ക് കത്തിക്കുന്നതില്‍ ലീഗിന് വ്യക്തമായ നിലപാടില്ല എന്ന് വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് ഇ.ടി. മുഹമ്മദ് ബഷീറിന്‍െറ പ്രതികരണം. നിലവിളക്ക് കത്തിക്കുന്ന കാര്യത്തില്‍ ലീഗ് ഒരു പ്രത്യേക തീരുമാനം ഇതുവരെ എടുത്തിട്ടി െല്ലന്നും കത്തിക്കുന്നതും കത്തിക്കാതിരിക്കുന്നതും വ്യക്തിപരമാണെന്നും മന്ത്രി എം.കെ മുനീര്‍ ഇന്നലെ പറഞ്ഞിരുന്നു. കത്തിക്കാമെന്നായിരുന്നു പാര്‍ട്ടി എം.എല്‍.എ കെ.എം ഷാജി നിയമസഭയില്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.