You are Here : Home / News Plus

ഭാരതം മുരളീധരന് സ്ത്രീധനം കിട്ടിയതല്ല -എം.എം ഹസന്‍

Text Size  

Story Dated: Monday, July 27, 2015 04:09 hrs UTC

തിരുവനന്തപുരം: സുപ്രീംകോടതി വിധി അനുസരിക്കാന്‍ തയാറാവാത്തവര്‍ പൗരത്വം ഉപേക്ഷിക്കണമെന്ന ബി.ജെ.പി നേതാവ് മുരളീധരന്‍റെ പ്രസ്താവനക്ക് എം.എം ഹസന്‍റെ മറുപടി. ഭാരതം മുരളീധരന് സ്ത്രീധനം കിട്ടിയതല്ലെന്നായിരുന്നു കെ.പി.സി.സി ഉപാധ്യക്ഷനായ ഹസന്‍റെ പ്രതികരണം. ഇന്ത്യയില്‍ ജനിച്ച എല്ലാവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. അതിന് മുരളീധരന്‍റെ ഓശാരം വേണ്ടെന്നും ഹസന്‍ പറഞ്ഞു. ശിരോവസ്ത്ര വിഷയത്തില്‍ ആയിരുന്നു മുരളീധരന്‍റെ വിവാദ പ്രസ്താവന. അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പുന:പരീക്ഷക്ക് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകള്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി നിലപാടിനോട് വിയോജിച്ച് നിരവധി പ്രതികരണങ്ങളും വന്നു. ഇതെ തുടര്‍ന്നായിരുന്നു മുരളീധരന്‍റെ പ്രസ്താവന.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.