You are Here : Home / News Plus

ജോര്‍ജിനെ അയോഗ്യനാക്കണമെന്ന ആവശ്യത്തില്‍ സ്പീക്കര്‍ വിശദീകരണം തേടി

Text Size  

Story Dated: Monday, July 27, 2015 04:56 hrs UTC

തിരുവനന്തപുരം: പി.സി ജോര്‍ജ് എം.എല്‍.എയെ അയോഗ്യനാക്കണമെന്ന ആവശ്യത്തില്‍ വിശദീകരണം തേടി നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ നോട്ടീസ് അയച്ചു. കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിക്കും പി.സി ജോര്‍ജിനുമാണ് സ്പീക്കര്‍ നോട്ടീസ് അയച്ചത്. വിഷയത്തില്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജോര്‍ജിനെ കൂറുമാറ്റ നിരോധ നിയമപ്രകാരം എം.എല്‍.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ജൂലൈ 21ന് സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തു പോയതായി കണക്കിലെടുത്ത് കൂറുമാറ്റ നിരോധനിയമ പ്രകാരം ജോര്‍ജിനെ അയോഗ്യനാക്കണമെന്നാണ് മാണി വിഭാഗം വിപ്പ് കൂടിയായ ഗവ. ചീഫ്വിപ്പ് തോമസ് ഉണ്ണിയാടന്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരുവരുടെയും വിശദീകരണം ലഭിച്ച ശേഷമായിരിക്കും വിഷയത്തില്‍ സ്പീക്കര്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. പാര്‍ട്ടി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം മാണി വിഭാഗം ഉന്നതാധികാര സമിതി യോഗമാണ് ജോര്‍ജിനെ അയോഗ്യനാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനമെടുത്തത്.
പാര്‍ട്ടിക്കും പാര്‍ട്ടി നേതൃത്വത്തിനും എതിരെ പരസ്യ പ്രസ്താവന നടത്തിയതിന്‍െറ പേരില്‍ മാണി വിഭാഗത്തില്‍ നിന്നും ജോര്‍ജിനെ സസ്പെന്‍റ് ചെയ്തിരിക്കുകയാണ്. നിയമസഭയില്‍ പൂഞ്ഞാര്‍ മണ്ഡലത്തെയാണ് ജോര്‍ജ്പ്രതിനിധീകരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.