You are Here : Home / News Plus

കലാമിന്‍റെ ഭൗതികശരീരം പ്രധാനമന്ത്രി ഏറ്റുവാങ്ങും

Text Size  

Story Dated: Tuesday, July 28, 2015 04:15 hrs UTC

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെ ഭൗതികശരീരം പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി പാലം വിമാനത്താവളത്തില്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് ഡല്‍ഹിയിലെ കലാമിന്‍റെ രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഇന്നുരാവിലെ മൃതദേഹം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഗുവാഹത്തി വഴി ഡല്‍ഹിയിലേക്കു കൊണ്ടുപോയി. ഗുവാഹത്തിയില്‍ മേഘാലയ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയും മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരും ഭൗതികശരീരത്തിന് ആദരാജ്ഞലികളര്‍പ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.