You are Here : Home / News Plus

സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് ഇന്ന് അവധി

Text Size  

Story Dated: Tuesday, July 28, 2015 04:17 hrs UTC

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ നിര്യാണത്തത്തെുടര്‍ന്ന് സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചതായി പ്രസിഡന്‍റ് അഡ്വ. ടി.പി.എം. ഇബ്രാഹീം ഖാന്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ഉണ്ടായിരിക്കില്ല. കലാമിന്‍െറ ആഗ്രഹം കണക്കിലെടുത്താണ് തീരുമാനം. താന്‍ മരിച്ചാല്‍ അവധി പ്രഖ്യാപിക്കരുതെന്നും തന്നെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അവധിക്ക് പകരം ഒരു ദിവസം അധികം ജോലി ചെയ്യണമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. പകരം ഏഴ് ദിവസം ദുഃഖാചരണം ഉണ്ടായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.