You are Here : Home / News Plus

കലാമിന്റെ മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി

Text Size  

Story Dated: Tuesday, July 28, 2015 06:29 hrs UTC

അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ മൃതദേഹം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങും.

ഷില്ലോങ് ഐ.ഐ.എമ്മില്‍ പ്രഭാഷണം നടത്തുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് 6.40 ഓടെ കുഴഞ്ഞുവീണ അദ്ദേഹത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 7.45 ഓടെ മരണം സ്ഥിരീകരിച്ചു. 

ഷില്ലോങ്ങില്‍നിന്ന് സൈനിക ഹെലിക്കോപ്റ്ററില്‍ ഗുവഹാത്തിയില്‍ എത്തിച്ചശേഷമാണ് മൃതദേഹം സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവരുന്നത്. അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അടക്കമുള്ള നേതാക്കള്‍ ഗുവഹാത്തിയില്‍ ഡോ.അബ്ദുല്‍ കലാമിന് അന്ത്യോപചാരം അര്‍പ്പിച്ചു. രാവിലെ 11.30 ഓടെ ഡല്‍ഹിയിലെ ഡോ.കലാമിന്റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.