You are Here : Home / News Plus

ഡോ. അബ്ദുല്‍ കലാമിന്റെ മൃതദേഹം കേരളത്തില്‍ എത്തിക്കണമെന്ന് ആവശ്യം

Text Size  

Story Dated: Tuesday, July 28, 2015 06:34 hrs UTC

കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ മൃതദേഹം സംസ്ഥാനത്ത് എത്തിച്ച് പൊതുദര്‍ശനത്തിന് വെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഈ ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രി രാജാനാഥ് സിങ്ങിനെ അറിയിച്ചിട്ടുണ്ട്. ഡോ. കലാമിന്റെ ബന്ധുക്കളുമായി ആലോചിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്ന് രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയെ അറിയിച്ചു. ജന്മനാടായ രാമേശ്വരത്തേക്ക് കൊണ്ടുപോകുംവഴി മൃതദേഹം കേരളത്തിലെത്തിച്ച് പൊതുദര്‍ശനത്തിന് വെക്കണമെന്നാണ് ആവശ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.