You are Here : Home / News Plus

കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കേരളത്തിന് അവസരം നല്‍കണം- മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, July 28, 2015 05:09 hrs UTC

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കേരളത്തിന് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആഭ്യന്തരമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തിന്‍റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. മൃതദേഹം രാമേശ്വരത്തേക്കുള്ള വഴിമധ്യേ തിരുവനന്തപുരത്ത് ഹ്രസ്വനേരത്തേക്ക് വെക്കാന്‍ അവസരം നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. തിരുവനന്തപുരവും കേരളവും ഡോ. കലാമിന്‍റെ കര്‍മഭൂമിയായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രാവിലെ പത്തുമണിക്ക് കേന്ദ്രമന്ത്രിസഭായോഗം ചേരുതിനു മുമ്പ് രാവിലെ ഒന്‍പതു മണിയോടെ ഡല്‍ഹി കേരള ഹൗസില്‍ നിന്ന് നേരിട്ടും ഫാക്സ് വഴിയുമാണ് കത്ത് എത്തിച്ചത്. ഇക്കാര്യത്തില്‍ ബന്ധുക്കളുമായി ആലോചിച്ച ശേഷം മറുപടി പറയാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കേരളാസര്‍ക്കാരിനെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.