You are Here : Home / News Plus

സല്‍മാന്‍ഖാന്‍ പാകിസ്താനിലേക്ക് പോകണമെന്ന് തൊഗാഡിയ

Text Size  

Story Dated: Tuesday, July 28, 2015 05:16 hrs UTC

ജയ്പൂര്‍: വധശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമനെ പിന്തുണച്ച ബോളിവുഡ് താരം സല്‍മാന്‍ ഖാനും അസദുദീന്‍ ഉവൈസിയും പാകിസ്താനില്‍ പോകണമെന്ന് വി.എച്ച്.പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ. മേമനെ പിന്തുണക്കുന്നവര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇരുവരും പാകിസ്താന് യോജിക്കുന്നവരാണ്. അവരെ പാകിസ്താനിലേക്കയക്കണം- തൊഗാഡിയ വ്യക്തമാക്കി.
ഗുരുദാസ്പൂരിലെ തീവ്രവാദി ആക്രമണത്തിന്‍്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദി തുടരുന്ന പാകിസ്താനുമായുള്ള സാരി-ഷാള്‍ നയതന്ത്രം അവസാനിപ്പിക്കണമെന്നും തൊഗാഡിയ ജയ്പൂരില്‍ ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിനുത്തരവാദികളെ ശിക്ഷിക്കുന്നതില്‍ ഇന്ത്യ വരുത്തിയ വീഴ്ചയാണ് പാകിസ്താന് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പ്രചോദനമായതെന്നും തൊഗാഡിയ വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.