You are Here : Home / News Plus

ഡല്‍ഹി-തിരുവനന്തപുരം വിമാനം നാഗ്പൂരില്‍ അടിയന്തരമായി ഇറക്കി

Text Size  

Story Dated: Tuesday, July 28, 2015 05:28 hrs UTC

നാഗ്പൂര്‍: എയര്‍ ഇന്ത്യയുടെ ഡല്‍ഹി-കൊച്ചി-തിരുവനന്തപുരം വിമാനം നാഗ്പൂരില്‍ അടിയന്തരമായി ഇറക്കി. യന്ത്രത്തകരാര്‍ കാരണമാണ് വിമാനം ഇറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. എയര്‍ ഇന്ത്യയുടെ AI048 വിമാനമാണ് നാഗ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. ഇന്നസെന്‍റ് എം.പി വിമാനത്തില്‍ യാത്രികനാണ്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് പറയാന്‍ സാധിക്കി െല്ലന്നും ഇന്നസെന്‍റ് പറഞ്ഞു.
ആറു മണിക്കാണ് വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. ചക്രത്തില്‍ നിന്ന് ഉരയുന്ന ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് വിമാനം ഇറക്കേണ്ടിവന്നത്. തകരാര്‍ കാര്യമാക്കേണ്ടെന്നും പ്രശ്നമില്ലാതെ ഇറക്കാന്‍ കഴിയുമെന്നും അറിയിപ്പുണ്ടായിരുന്നതായി ഇന്നസെന്‍റ് പറഞ്ഞു. അറിയിച്ചതുപോലെ ലാന്‍ഡിങ് സുഗമമായി നടന്നു.
എന്നാല്‍ ലാന്‍ഡ് ചെയ്ത ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞുപോലും യാത്രക്കാര്‍ എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനം വന്നി െല്ലന്നും രോഗികളടക്കം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ഇന്നസെന്‍റ് കൂട്ടിച്ചേര്‍ത്തു.
 
 
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.