You are Here : Home / News Plus

കലാമിന്‍െറ ഭൗതികശരീരം ജന്മനാട്ടിലേക്ക്; വ്യാഴാഴ്ച ഖബറടക്കം

Text Size  

Story Dated: Wednesday, July 29, 2015 05:33 hrs UTC

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ ഭൗതികശരീരം ജന്മനാട്ടിലേക്ക് കൊണ്ടു പോയി. രാവിലെ ഏഴിന് ഡല്‍ഹി 10 രാജാജി മാര്‍ഗിലെ വസതിയില്‍ നിന്ന് അലങ്കരിച്ച ഗണ്‍ ഗാരേജില്‍ പാലം വിമാനത്താവളത്തില്‍ എത്തിച്ച ഭൗതികശരീരം വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍കുലിസ് വിമാനത്തില്‍ മധുരയിലേക്കാണ് കൊണ്ടുപോയത്. പാലം വിമാനത്താവളത്തില്‍ കര, നാവിക, വ്യോമ സേനകള്‍ ഒൗദ്യോഗിക യാത്രയപ്പ് നല്‍കി. മധുര വിമാനത്താവളത്തില്‍ എത്തിക്കുന്ന ഭൗതികശരീരം ഉച്ചക്ക് 12 മണിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം രാമേശ്വരത്ത് എത്തിക്കും. കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ഭൗതികശരീരം ഏറ്റുവാങ്ങും. അവിടെ ബസ്റ്റാന്‍ഡിന് സമീപത്തെ രാമേശ്വരം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് രാത്രി എട്ട് വരെ പൊതുദര്‍ശനം. തുടര്‍ന്ന് ഭൗതികശരീരം ബന്ധുക്കള്‍ക്ക് ഉപചാരമര്‍പ്പിക്കാന്‍ വിട്ടുനല്‍കും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പൂര്‍ണ സൈനിക ബഹുമതികളോടെ ഖബറടക്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.