You are Here : Home / News Plus

സ്വര്‍ണത്തിന് പവന് 18,880 രൂപ

Text Size  

Story Dated: Wednesday, July 29, 2015 05:34 hrs UTC

സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോഡ് വിലക്കുറവ്. പവന് 120 രൂപ കുറഞ്ഞ് 18,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അഞ്ച് ദിവസത്തെ സ്ഥിരതക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറയുന്നത്. അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ജൂലൈ ഒന്നാം തീയതി രേഖപ്പെടുത്തിയ 19,800 രൂപയാണ് ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വില. ജൂലൈ 11ന് 19,680ല്‍ നിന്ന് 19,600 രൂപയിലേക്ക് താഴ്ന്ന പവന്‍വില 15 വരെ മാറ്റമില്ലാതെ തുടര്‍ന്നു. 16ന് 19,520ലേക്ക് താഴ്ന്ന് 19വരെ വിലസ്ഥിരത കൈവരിച്ചു. 20ന് 19,280ഉം 21ന് 19,200ഉം 22, 22ന് 19,080 രൂപയിലുമെത്തി. 24 മുതല്‍ 28 വരെ അഞ്ച് ദിവസം പവന് 19,000 രൂപയായിരുന്നു പവന്‍വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം പവന് 0.66 ഡോളര്‍ ഉയര്‍ന്ന് 1,096.96 ഡോളറിലെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.