You are Here : Home / News Plus

വെള്ളാപ്പളളി നടേശന്‍ അമിത്ഷായെ കാണും

Text Size  

Story Dated: Wednesday, July 29, 2015 05:36 hrs UTC

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ ബി.ജെ.പി.ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. കൊല്ലത്ത് ആര്‍.ശങ്കറിന്‍െറ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുന്നതിനാണ് വെളള്ളാപ്പള്ളി ഡല്‍ഹിയിലത്തെിയത്. പ്രധാനമന്ത്രിക്ക് തിരക്കായതിനാലാണ് അമിത് ഷായെ കാണുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും മുന്‍ രാഷ്ര്ടപതി എ.പി.ജെ അബ്ദുല്‍ കലാമിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ നരേന്ദ്രമോദി പോയതിനാല്‍ ചര്‍ച്ച മാറ്റി വച്ചു. ഇന്ന് അമിത് ഷായുമായി വെള്ളാപ്പള്ളി നടേശനും എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍്റ് തുഷാര്‍ വെള്ളാപ്പള്ളിയും ചര്‍ച്ച നടത്തും. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.