You are Here : Home / News Plus

ജയലളിത എ.പി.ജെ അബ്ദുള്‍ കലാമിന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കില്ല

Text Size  

Story Dated: Wednesday, July 29, 2015 07:34 hrs UTC

അനാരോഗ്യം കാരണം താന്‍ മുന്‍പ്രസിഡന്റ് എ.പി.ജെ അബ്ദുള്‍ കലാമിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കി. 

'താനേറെ ആദരിക്കുന്ന വ്യക്തിയാണ് കലാം. അദ്ദേഹത്തെ അവസാനമായി ഒന്നുകാണണമെന്ന് അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ അരോഗ്യപ്രശ്‌നങ്ങള്‍ തന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു'- ജയലളിത പറഞ്ഞു. ചെന്നൈയില്‍ നിന്ന് 600 കിലോമീറ്റര്‍ ദൂരെ രാമേശ്വരത്താണ് എ.പി.ജെ അബ്ദുള്‍ കലാമിന്റെ സംസ്‌കാരച്ചടങ്ങ് നടക്കുന്നത്. 

ധനമന്ത്രി ഒ. പനീര്‍ശെല്‍വം, മന്ത്രിമാരായ നാഥം ആര്‍ വിശ്വനാഥ്, ആര്‍. വൈത്തലിങ്കം എന്നിവര്‍ തമിഴ്‌നാട് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.