You are Here : Home / News Plus

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മലയാളി അടക്കം ഒമ്പതുപേര്‍ മരിച്ചു

Text Size  

Story Dated: Wednesday, July 29, 2015 07:35 hrs UTC

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ കല്യാണിനടുത്ത താക്കുര്‍ളിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് ഒമ്പതുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളിയായ പന്തളം സ്വദേശിനി ഉഷ ഗുപ്തനാണ്. 46-കാരിയായ ഉഷയുടെ ഭര്‍ത്താവ് ഗുപ്തന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

ചോറലാഗാവിലുള്ള 'മാതൃകൃപ' എന്ന കെട്ടിടമാണ് ചൊവ്വാഴ്ച രാത്രി തകര്‍ന്നത്. നാല് മലയാളികുടുംബങ്ങള്‍ കെട്ടിടത്തില്‍ താമസിക്കുന്നുണ്ട്. 12 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 22 പേരെ നാട്ടുകാര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. പത്ത് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.