You are Here : Home / News Plus

വിന്‍ഡോസ് 10 ഇന്ന് പുറത്തിറങ്ങും

Text Size  

Story Dated: Wednesday, July 29, 2015 04:54 hrs UTC

സാന്‍ഫ്രാന്‍സിസ്കോ: ഉപഭോക്താക്കള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൈക്രോസോഫ്റ്റിന്‍െറ ഓപറേറ്റിങ് സിസ്റ്റം (ഒ.എസ്) വിന്‍ഡോസ് 10 ബുധനാഴ്ച പുറത്തിറങ്ങും. വിന്‍ഡോസ് ശ്രേണിയിലെ അവസാനത്തെ ഒ.എസ് ആയിരിക്കും ഇതെന്ന് മൈക്രോസോഫ്റ്റ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഏറെ പഴി കേട്ട വിന്‍ഡോസ് എട്ട് പുറത്തിറങ്ങിയതിന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് പുതിയ ഒ.എസ്സുമായി മൈക്രോസോഫ്റ്റ് രംഗത്തുവരുന്നത്. വിന്‍ഡോസ് 8ന്‍െറ പരിമിതികള്‍ പുതിയ ഒ.എസിന് മറികടക്കാന്‍ ആവുമെന്നാണ് പ്രതീക്ഷ.
പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ (പി.സി) മാത്രമല്ല സ്മാര്‍ട്ട് ഫോണിലും ടാബ് ലെറ്റിലും വിന്‍ഡോസ് ടെന്‍ ഓപറേറ്റിങ് സിസ്റ്റമായി ഉപയോഗിക്കാമെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. ഇതിലെല്ലാം സമാനമായ പെര്‍ഫോമന്‍സായിരിക്കും ഉണ്ടാവുകയെന്ന് കമ്പനി അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ആപ്ളിക്കേഷനിലേക്ക് എളുപ്പം പോകാനുള്ള സൗകര്യമാണ് വിന്‍ഡോസ് പത്തില്‍ സംവിധാനിച്ചിരിക്കുന്നത്. നിലവിലുള്ള വിന്‍ഡോസ് ഉപോഭോക്താക്കള്‍ക്ക് വിന്‍ഡോസ് പത്ത് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാന്‍ കഴിയും. വിന്‍ഡോസ് ഇതുവരെ ഇറക്കിയതില്‍ ഏറ്റവും ജനകീയ ഓപറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് ഏഴിന്‍െറ ഏറ്റവും ഇഷ്ടപ്പെട്ട ചില ഫീച്ചറുകള്‍ വിന്‍ഡോസ് ടെന്നില്‍ ഉള്‍പ്പെടുത്തും.
ഉപയോഗിക്കാന്‍ ഏറ്റവും സൗകര്യപ്രദമായ മികച്ച ഒരു ഓപറേറ്റിങ് സിസ്റ്റമാണ് വിന്‍േഡോസ് ടെന്നിലൂടെ മൈക്രോസോഫ്റ്റ് വാഗ്ദാനം നല്‍കുന്നത്.
സ്റ്റാര്‍ട്ട് മെനുവാണ് ഏറ്റവും ആകര്‍ഷകമായ പ്രത്യേകത. ഇത് വിന്‍ഡോസ് സെവന്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.