You are Here : Home / News Plus

ഹര്‍ജി വീണ്ടും സുപ്രീം കോടതി തള്ളി. യാക്കൂബ് മേമന്‍ തൂക്ക് കയറിലേക്ക്

Text Size  

Story Dated: Wednesday, July 29, 2015 11:29 hrs UTC

1993 മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്‍ ഹര്‍ജി വീണ്ടും സുപ്രീം കോടതി തള്ളി. യാക്കൂബ് മേമന്‍ തൂക്ക് കയറിലേക്ക് ഹര്‍ജിയില്‍ സുപ്രീം കോടതി മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുന്നത് ആരംഭിച്ചു. ഇന്നലെ വൈകിട്ട് മേമന്റെ ഹര്‍ജി തള്ളിയ അതേ ബെഞ്ച് തന്നെയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയിലും വാദം കേള്‍ക്കുന്നത്. അതേസമയം നാഗ്പൂര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആദ്യം നല്‍കിയ ദയാഹര്‍ജി യാക്കൂബ് മേമന്റെ സഹാദരന്‍ നല്‍കിയതാണെന്നായിരുന്നു അഭിഭാഷകര്‍ സുപ്രീം കോടതിയെ അറിയിച്ചത്. നിമിഷങ്ങള്‍ വൈകുന്നതായും കേസന്വേഷണത്തില്‍ യാക്കൂബ് സഹകരിച്ചത് പരിഗണിക്കണമെന്നും അഭിഭാഷകര്‍ പറഞ്ഞു. ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്യുന്നുണ്ടോ എന്നും കോടതി ചോദ്യത്തിന് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും അത് ചോദ്യം ചെയ്യാനായി 14 ദിവസത്തെ സമയം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചത്. വധശിക്ഷയ്‌ക്കുള്ള ഒരുക്കങ്ങള്‍ നാഗ്‌പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പൂര്‍ത്തിയാക്കി. സംസ്‌കാരം ജയില്‍ വളപ്പില്‍ നടത്തുമെന്നാണു സൂചന. ഇന്നലെ ഡല്‍ഹിയിലും മഹാരാഷ്‌ട്രയിലുമായുണ്ടായ നിര്‍ണായകതീരുമാനങ്ങളാണു മേമനു തൂക്കുകയര്‍ ഉറപ്പാക്കിയത്‌. മേമന്റെ തെറ്റുതിരുത്തല്‍ഹര്‍ജി തള്ളിയതു ചട്ടങ്ങള്‍ പാലിക്കാതെയാണെന്നു കഴിഞ്ഞദിവസം ഹര്‍ജി പരിഗണിച്ച രണ്ടംഗ ബെഞ്ചിലെ ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌ വിധിയെഴുതി. എന്നാല്‍, വധശിക്ഷയ്‌ക്കുള്ള സ്‌റ്റേ ആവശ്യം ജസ്‌റ്റിസ്‌ എ.ആര്‍. ദാവെ തള്ളുകയും ചെയ്‌തതോടെ അന്തിമവിധി മൂന്നംഗ ബെഞ്ചിനു വിട്ടു. തുടര്‍ന്ന്‌ ജസ്‌റ്റിസുമാരായ ദീപക്‌ മിശ്ര, പ്രഫുല്ല സി. പന്ത്‌, അമിതാവ്‌ റോയ്‌ എന്നിവരടങ്ങിയ ബെഞ്ചാണ്‌ ഇന്നലെ മേമന്റെ ഹര്‍ജി തള്ളിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.