You are Here : Home / News Plus

യാക്കൂബ് മേമനെ തൂക്കിലേറ്റി

Text Size  

Story Dated: Thursday, July 30, 2015 01:07 hrs UTC

യാക്കൂബ് മേമനെ തൂക്കിലേറ്റി.മേമന് വേണ്ടി സമര്‍പ്പിച്ച ഒടുവിലത്തെ ഹര്‍ജിയും സുപ്രീംകോടതി പുലര്‍ച്ചെ രണ്ടരയ്ക്ക് ചേര്‍ന്ന് വാദം കേള്‍ക്കുകയും ഒടുവില്‍ തള്ളിക്കളയുകയും വധശിക്ഷ മുന്‍നിശ്ചയ പ്രകാരം നടപ്പാക്കാനും ഉത്തരവിട്ടു. നാടകീയതകളും പിരിമുറുക്കവും നിറഞ്ഞ ഒരു പകലിനും രാത്രിക്കുമൊടുവിലാണ് ഇത് സംബന്ധിച്ച അനിശ്ചിതത്വം മാറി വിധി നടപ്പാക്കാനുള്ള തീര്‍പ്പുണ്ടായത്. ഉത്തരവിലെ ന്യൂനത ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം സുപ്രീംകോടതിയെ രാത്രിയില്‍ സമീപിച്ചതോടെയാണ് അപ്രതീക്ഷിത വാദം കേള്‍ക്കലിന് വഴിതെളിഞ്ഞത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ ഏഴ് ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്ന മഹാരാഷ്ട്ര ജയില്‍ മാനുവലിലെ ചട്ടം ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകര്‍ രാത്രിയില്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിനെ സമീപിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് തന്നെ മേമന്റെ വധശിക്ഷ നടപ്പാക്കാനുള്ള എല്ലാ തയാറെടുപ്പുകളും നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പൂര്‍ത്തിയാക്കി അധികൃതര്‍ കാത്തിരിക്കുമ്പോഴായിരുന്നു ഇത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.