സംസ്ഥാനത്ത് ഭരണകൂട ഭീകരതയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പൊലീസും ഭരണകൂടവും ചേർന്ന് നിയമ ലംഘനം നടത്തുന്നത് ആദ്യമായി കാണുകയാണെന്ന് കുമ്മനം ആരോപിച്ചു.
കോഴിക്കോട് കൂടരഞ്ഞിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങളില്‍ നടപടി വൈകുന്നതില്‍ ബിജെപി നടത്തുന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
പാരിസ്ഥിതിക നിയമങ്ങൾ ലംഘിക്കുന്നുണ്ടോ എന്നറിയാനുള്ള നിയമസഭാ സമിതിയിൽ അൻവർ എം.എൽ.എ. തുടരുന്നത് വിരോധാഭാസമാണെന്ന് കുമ്മനം ആരോപിച്ചു. ഭരണകൂട ഭീകരതയും ഭരണകൂട മാഫിയയും സംസ്ഥാനത്ത് പിടിമുറുക്കുകയാണ്. കുറിഞ്ഞി ഉദ്യാനത്തെ തകർക്കുന്നത് രാഷ്ട്രീയകാർ കൂടെ ഉൾപെടുന്ന മാഫിയ ആണെന്നും കുമ്മനം ആരോപിച്ചു.
Comments