എകെജിയെ സംബന്ധിച്ച വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ഗോപാലസേനയ്ക്ക് കീഴടങ്ങില്ലെന്ന് വിടി ബല്‍റാം എംഎല്.എ. സിപിഎമ്മിന്റെ ഭീഷണിക്ക് വഴങ്ങി മാപ്പ് പറയില്ലെന്നും പിന്തുണച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദിപറയുന്നതായും ബല്‍റാം.. ഉചിതമായ സമയത്ത് പുനർവിചിന്തനം നടത്തും. നിശ്ചയിച്ച പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എംഎൽഎക്കെതിരെ സിപി എം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചീമുട്ടയെറിയുകയുെം ചെയ്തിരുന്നു.. പാലക്കാട് കൂറ്റനാട് ഒരു പൊതുപരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് എംഎല്‍എക്ക് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്നാണ് പ്രതികരണവുമായി വിടി ബല്‍റാം രംഗത്തെത്തിയത്.
Comments